കോഴിക്കോട് :
ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ല കിഡ്സ് അത്‌ലറ്റിക്സ് മീറ്റ് സമാപിച്ചു.
സമാപന സമ്മേളനം ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ. വി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോഴിക്കോട് ജില്ലാ അത്‌ലറ്റിക്സ് അസോസിഷൻ ജില്ലാ സെക്രട്ടറി കെ. എം ജോസഫ് മാഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ടി.എം അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
പ്യാരിൻ എബ്രാഹം നോബിൾ, എബി മോൻ, ഇബ്രാഹിം ചീനിക്കാ എന്നിവർ സംസരിച്ചു. വിജയികൾക്ക് കെ.വി അബ്ദുൾ മജീദ് ട്രോഫികൾ വിതരണം ചെയ്തു.
117 പോയിന്റ് നേടി സഫയർ സെൻട്രൽ സ്കൂൾ ഒളവണ്ണ ചാമ്പ്യന്മാരായി.
104 പോയിന്റ് നേടി പ്രസ്റ്റീജ് സെൻട്രൽ സ്കൂൾ റണ്ണറപ്പായി.
إرسال تعليق