നരിക്കുനി :
നരിക്കുനി സാംസ്കാരിക കൂട്ടായ്മ എം ടി സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. നരിക്കുനി എ യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു.
സലാം വട്ടോളി അധ്യക്ഷനായ പരിപാടിയിൽ പ്രസിദ്ധ സാഹിത്യകാരൻ വി.ആർ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. ബാലചന്ദ്രൻ പുതുക്കുടി അനുസ്മരണം നടത്തി.
ചെറുകഥ ആസ്വാദന മത്സരത്തിൽ വിജയികളായ
അയിഷ മിൻഹ
(എ.യു.പി.എസ്.പി.സി. പാലം), ശ്രേയ കൃഷ്ണ യു.ആർ. (എ.യു.പി. സ്കൂൾ
എരവന്നൂർ), സ്നിഗ്ദ എ. പി.
(എം.എം.എ.യു.പി സ്കൂൾ ആവിലോറ),
ഫാത്തിമ മെഹ്റിൻ (കുട്ടമ്പൂർ HSS), ദീപിക വി.എസ്
(GHSS നരിക്കുനി), ഐഷ ഷെൻഹ
(NEMS നരിക്കുനി) എന്നിവർക്ക് സമ്മാനം വിതരണം ചെയ്തു.
ഡോ. സതീഷ് കുമാർ വയലിൻ വാദനം നടത്തി. സുമേഷ് താമരശ്ശേരി, അജുലാൽ പരപ്പിൽ, വിനോദ് പൂനൂർ,
മിഥുൻ ഗോപി,
ദിനേശൻ കാവുംപൊയിൽ,
സന്തോഷ് കെ പി,
വത്സൻ നെടിയനാട്, ഉണ്ണികുമാരൻ തുടങ്ങിയവർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു.
എം ടി യുടെ സിനിമകൾ പ്രദർശിപ്പിച്ചു.
എം. ടി. യുടെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. നിറഞ്ഞ സദസ്സൊരുക്കി നാട്ടുകാർ പരിപാടി ഗംഭീരമാക്കി.ഷൈജ കെ അവതാരകയായി. സുരേഷ് നരിക്കുനി സ്വാഗതവും പി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
إرسال تعليق