താമരശ്ശേരി :
സി.പി.ഐ.എം. മുന്‍ സംസ്ഥാന കമ്മറ്റി മെമ്പറും സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡണ്ടും, മുന്‍ എം.എല്‍.എ. യുമായിരുന്ന കെ.മൂസ്സക്കുട്ടിയുടെ ഒന്‍പതാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സി.പി.ഐ.എം പരപ്പന്‍പൊയില്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പരപ്പന്‍പൊയില്‍ നടത്തിയ പൊതുസമ്മേളനം സി.പി.ഐ.എം. ജില്ലാ കമ്മറ്റി മെമ്പര്‍ ആര്‍.പി. ഭാസ്ക്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി കെ.ബാബു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പി.സി.അബ്ദുല്‍ അസീസ്, പി.സി.ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലോക്കല്‍ സെക്രട്ടറി പി.വി. വിനയകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ ബൈജു സ്വാഗതവും ഒ.പി. ഉണ്ണി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم