ഫ്ലയിംഗ് സോസേർസ് എറിഞ്ഞുകൊണ്ട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മെഹ്റുഫ് മണലോടി കോഴിക്കോട് ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് : ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
500ഓളം കുട്ടികൾ പങ്കെടുക്കുന്ന മത്സരത്തിൽ കിഡ്സ് അത്‌ലറ്റിക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മഹറൂഫ് മണലോടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇബ്രാഹിം ചീനിക്ക, പ്യാരിൻ എബ്രാഹം, ഇ. കോയ എന്നിവർ സംസാരിച്ചു.
ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി അബിമോൻ മാത്യു ചടങ്ങിന് നന്ദി പറഞ്ഞു.
إرسال تعليق