കോടഞ്ചേരി :
കൂരോട്ടു പാറ , മുണ്ടൂര് , കണ്ടപ്പൻ ചാൽ പ്രദേശങ്ങളിൽ രണ്ട് പുലിയുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞിട്ടും അവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ കാണാതാവുകയും ക്രൂരമായി പരിക്കേൽപ്പിക്കുകയും മനുഷ്യജീവനും സ്വത്തിനും ഭീഷണി നിലനിൽക്കുമ്പോഴും ജനങ്ങളുടെ നിരന്തരമായ പരാതികൾ ഉയർന്നു വന്നിട്ടും വനംവകുപ്പ് നിസ്സംഗകൃത പാലിച്ച് മലയോര ജനതയെ വെല്ലുവിളിക്കുന്ന നടപടിയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു.

വനം വകുപ്പ് മന്ത്രിയുടെ കടുകാര്യസ്ഥതയും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഇല്ലായ്മയുമാണ് ഇത്തരം അനാസ്ഥയ്ക്ക് കാരണമെന്നും ആയതിനാൽ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വനംവകുപ്പ് മേൽ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമറ സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിന് ആവശ്യമായ കൂടുകൾ സ്ഥാപിക്കൻ ആവശ്യമായ ക്രമീകരിക്കണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

സ്കൂൾ വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ആണെന്നും റബ്ബർ കർഷകരുടെയും ക്ഷീരകർഷകരുടെയും തൊഴിലിടങ്ങളിൽ പുലിയുടെ സാന്നിധ്യം മൂലം ജീവിത സാഹചര്യം വഴിമുട്ടിയിരിക്കുവാണ്.

സർക്കാർ നിസ്സംഗത പാലിക്കുന്നതിൽ പ്രതിഷേധിച്ച് ബഹുജനങ്ങളെ അണിനിരത്തിശക്തമായ സമരം ആരംഭിക്കാനും കാർഷിക മേഖലയിലെ തകർച്ചയ്ക്കും വന്യമൃഗശല്യത്തിനും ബഫർ സോൺ ഇ എസ് എ വിഷയത്തിലും സർക്കാർ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രയുടെ സ്വാഗതസംഘം രൂപീകരണം യോഗം യുഡിഎഫ് കൺവീനർ എം എം ഹസ്സൻ21/01/2025 വൈകുന്നേരം 4:00 മണിക്ക് മരിയൻ ഓഡിറ്റോറി നടക്കുന്ന സ്വാഗത സംഘ രൂപീകരണം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് കൺവീനർ ജയ്സൺ മേനാ കുഴി, യുഡിഎഫ് ട്രഷറർ അബൂബക്കർ മൗലവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്ഥിരം സമിതി അധ്യക്ഷൻ സിബി ചിരണ്ടായത്ത്, സൂസൻ കിഴപ്ലാക്കൽ, റിയാനസ് , സുബൈർ, ചിന്നാ അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കയത്തുങ്കൽ, ചിന്നമ്മ വാഴക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم