കോടഞ്ചേരി:
സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ കൂടത്തായ്
സെൻറ് മേരീസ് ഹൈസ്കൂളിൽ വെച്ച് ത്രിദിന ജില്ലാ കാമ്പോരി നടത്തി. കുട്ടികളുടെ ഉത്സവമായ കാമ്പോരിയിൽ 6 സബ് ജില്ലകളിലുള്ള എഴുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
കാബോരിഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ രാമചന്ദ്രൻ എം അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ ഗൈഡ് ഷീല ജോസഫ് മുഖ്യപ്രഭാഷണം നടത്തി . താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മൊയിനുദ്ദീൻ KAS, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കരുണൻ മാസ്റ്റർ,വാർഡ് മെമ്പർ ഷീജ സെൻ്റ്മേരിസ് സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാദർ സി ബി പൊൻപാറ , പി ടി എ പ്രസിഡൻ്റ് കെ കെ മുജിബ് ,ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ , ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർമാരായ രാജൻ ,കെ വിനോദിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. ടി ഫിലിപ്പ് സ്വാഗതവും ജില്ലാ കമ്മീഷണർ രമ കെ നന്ദിയും പറഞ്ഞു .
മൂന്നുദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിരവധി പരിപാടികൾ പരിപാടികൾ ആണ് കുട്ടികൾക്കായി ഒരുക്കിയത്.ക്യാമ്പിൽ കുട്ടികളിൽ ആവേശമുണർത്തുന്ന അഡ്വഞ്ചർ ഗെയിംസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, സ്കിൽ - ഒ- രമ, എക്സിബിഷൻ, ഡിസ്പ്ലേ, പെജൻറ് ഷോ, ഫുഡ് പ്ലാസ ,മാർച്ച് പാസ്റ്റ് തുടങ്ങിയ നടന്നു.സ്വന്തമായി നിർമ്മിച്ച ടെന്റുകളിലുള്ള താമസം കുട്ടികൾക്ക് വേറിട്ടതും അവിസ്മരണീയവുമായ അനുഭവമാണ്.
إرسال تعليق