കൂടരഞ്ഞി : കൂമ്പാറ,
മാലിന്യമുക്തം ജനകീയ ക്യാമ്പയിൻ - വലിയച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി കൂമ്പാറ ടൗണിൽ ജനകീയ ബോധവൽക്കരണവും നോട്ടീസ് വിതരണവും സിഗ്‌നേച്ചർ ക്യാമ്പയിനും നടന്നു.

കടകളും വീടുകളും കയറിയുള്ള വലിച്ചെറിയൽ ബോധ വൽക്കരണവും നടത്തി.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു.


ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ നാസർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹരിത കേരളം  മിഷൻ  റിസോഴ്‌സ് പേഴ്സൺ അഷ്‌റഫ്‌ ക്യാമ്പയിൻ വിശദീകരണം നടത്തി.


 വിൽസൺ പുല്ലുവേലി, നൗഫൽ കള്ളിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ലാൽ മാത്യു,  എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ യഹ്‌യ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു. 

വിവിധ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൺമാരായ റോസിലി ജോസ് , ജെറീന റോയി, വാർഡ്‌ മെമ്പർമാരായ ബോബി ഷിബു, സീന ബിജു , ബാബു മൂട്ടോളി, അസിസ് റ്റന്റ് സെക്രട്ടറി ജയപ്രകാശ് കെ. കെ.,   വ്യാപാരികൾ , ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ , ഓവർസീയർമാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ, എൻ. ആർ. ഇ. ജി. അസിസ്റ്റന്റ് എഞ്ചിനീയർ , ഓവർസിയർ, സാക്ഷരതപ്രേരക്,തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ,  ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ NSS വിദ്യാർത്ഥികൾ,  കുടുംബശ്രീ പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിവർ പങ്കാളികളായി. 

പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم