പത്തനംതിട്ട :
ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനം. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. 13,14 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

വെർച്വൽ ക്യൂ 13 ന് 50,000 ആയും 14 ന് 40,000 ആയും പരിമിതപ്പെടുത്തും. 13 ന് 5,000വും 14 ന് 1,000 പേർക്കും മാത്രം സ്പോട്ട് ബുക്കിംഗ് സൗകര്യം ക്രമീകരിക്കും. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാനും പ്രത്യേക ക്രമീകരണം. 15ന് വെർച്വൽ ക്യൂവിൽ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവർ അന്നേ ദിവസം രാവിലെ 6 മണിക്ക് പമ്പയിൽ എത്തിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. 15 ന് സ്പോട്ട് ബുക്കിംഗ് രാവിലെ 11 മണിക്ക് ശേഷം മാത്രമായിരിക്കും നടക്കുക.

മണ്ഡലകാലം മുതൽ ആരംഭിച്ച സംഘാടക മികവ് മകരവിളക്കിന്റെ അവസാന ദിവസം വരെയും ഉണ്ടാകണമെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതിനെ തുടർന്നാണ് ക്രമീകരണങ്ങൾ ആരംഭിക്കുന്നത്. മകരവിളക്ക് തീർഥാടനം ആരംഭിച്ച ശേഷമുള്ള ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയ ദിനമായിരുന്നു ഇന്നലെ. 1,02,916 പേരാണ് ഇന്നലെ മാത്രം ദർശനം നടത്തി മടങ്ങിയത്. പുല്ലുമേട് വഴി 5,396 പേരും സ്‌പോട് ബുക്കിങ് വഴി 25,449 പേരും എത്തി.

Post a Comment

أحدث أقدم