തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 'വേഗം ' നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ തിരുവമ്പാടി ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.


2022 ഏപ്രീൽ 27 ന് തുടക്കം കുറിച്ച പദ്ധതിയുടെ പൂർത്തീകരണത്തിനായി തുടർന്നുള്ള നാല്  വാർഷിക പദ്ധതികളിലായി 70 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി  പൂർത്തീകരിച്ചത്.തിരുവമ്പാടി ബസ്റ്റാൻ്റിലെത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും കാര്യക്ഷമമായ സംവിധാനം ഇല്ലാതിരുന്ന ഘട്ടത്തിലാണ് സാമ്പത്തീക പ്രതിസന്ധിയിലും  ഗ്രാമപഞ്ചായത്ത് ഈ വലിയ പദ്ധതി ഏറ്റെടുത്തത്.

1600 ച.മീ. വിസ്തൃതിയിൽ  ഇരു നിലകളിലായാണ് വഴിയോര വിശ്രമ കേന്ദ്രം
പണി തീർത്തത്. ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിനു മുൻവശത്തു നിന്ന് മാറി സാംസ്ക്കാരി നിലയത്തിനു മുൻവശത്തായാണ് പുതിയ വിശ്രമ കേന്ദ്രം തുറന്നത്.താഴെ നിലയിൽ വിശ്രമ ഹാൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി,പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ശുചിമുറികൾ, ഫീഡിംഗ് റൂം, കോഫി ഷോപ്പ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.മുകൾ നിലയിൽ മൂന്ന് വിശ്രമമുറികൾ താമസ സൗകര്യത്തോട് കൂടിയും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ അസി.എഞ്ചിനീയർ ഹൃദ്യ പി റിപ്പോർട്ട് അവതതരിപ്പിച്ചു.  ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ഗ്രാമ പഞ്ചായ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ.എം, മഞ്ജു ഷിബിൻ, അസി.സെക്രട്ടറി ബൈജു ജോസഫ്,കെ. ഡി ആൻ്റണി, രാധാമണി, ലിസി സണ്ണി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ബീന പി, ഷൗക്കത്തലി കെ.എം, പ്രീതി രാജീവ്, മനോജ് വാഴെപറമ്പിൽ, കെ.പി രമേശ്, ഷിനോയ് അടക്കാപാറ, ജോയി മ്ളാകുഴി, എബ്രഹാം മാനുവൽ, കെ.എ മായിൻ  മില്ലി മോഹൻ, ഷാജി ആലക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم