തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. 


വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.2025-26 കരട് പദ്ധതി വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ അവതരിപ്പിച്ചു. 


സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജു അമ്പലത്തിങ്കൽ, റംല പോലക്കൽ, മുഹമ്മദലി കെ.എം, സെക്രട്ടറി ഷാജു കെ.എസ്, അസി.സെക്രട്ടറി ബൈജു തോമസ്,സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് തുടങ്ങിയവർ സംസാരിച്ചു.

പരിനഞ്ച് വിഷയമേഖലകളിലായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് കരട് പദ്ധതി നിർദ്ദേശങ്ങളും സ്ഥിതിവിവര കണക്കുകളും തയ്യാറാക്കി അവ ഗ്രാമസഭകളിൽ ചർച്ച ചെയ്ത് ഗ്രാമസഭാ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കരട് പദ്ധതി തയ്യാറാക്കിയാണ് വികസന സെമിനാറിലേക്ക് ചർച്ചകൾക്കായി വെച്ചത്.വികസന സെമിനാറിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആസൂത്രണ സമിതി ചേർന്ന്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പദ്ധതിക്ക് ജനുവരി 26 നകം ഭരണസമിതി  അംഗീകാരം നൽകും. 

വാർഡ് മെമ്പർമാർ,വിവിധ നിർവ്വഹണ ഉദ്യോഘസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമസഭ തിരഞ്ഞെടുത്ത പ്രതിനിധികൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم