തിരുവനന്തപുരം:
പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവിലുള്ളത്.
പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. കൃത്യവും സുഗമവുമായ പരീക്ഷ നടത്തിപ്പിന് പരീക്ഷ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനി മുതല്‍ അനുവദിനീയമല്ലെന്നും ഉത്തരവിലുണ്ട്.
إرسال تعليق