തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍(80) നിര്യാതനായി. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മഞ്ഞലയിൽ മുങ്ങിത്തോർത്തിവന്ന ധനുമാസ നിലാവിൻ്റെ ഭാവസൗന്ദര്യത്തിൽ സഹൃദയരിലേക്ക് ഒഴുകിപ്പരന്ന മോഹന രാഗങ്ങൾ മല്ലികപ്പൂവിൻ മധുരഗന്ധമുള്ള തരളിതഗാനങ്ങൾ തിരുവാതിര നക്ഷത്രത്തിൽ പിറന്ന ജയചന്ദ്രഗീതങ്ങൾ സംഗീത പ്രേമികൾക്ക് ജയചന്ദ്രികയും മധുചന്ദ്രികയുമാണ്. ഒപ്പം ജയേട്ടൻ ആതിര ചന്ദ്രനുമാണ്. ഗാനാലാപനത്തെ ധന്യമായ ഉപാസനയാക്കി മാറ്റിയ പാട്ടുകളുടെ കളിത്തോഴൻ നമ്മളിൽ നിന്ന് അകന്നു പോയി.

സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹരിഹരന്റെ നഖക്ഷതങ്ങൾ, ഓ.രാമദാസിന്റെ കൃഷ്ണ‌പ്പരുന്ത് വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്‌ജ് എന്നീ സിനിമകളിലും സംഗീത ആൽബങ്ങളിലും പി.ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.


Post a Comment

أحدث أقدم