തി​രു​വ​ന​ന്ത​പു​രം: 
കേ​ര​ള ഗ​വ​ർ​ണ​റാ​യി രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ൽ​ക്കും. രാ​ജ്ഭ​വ​നി​ൽ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് നി​തി​ൻ മ​ധു​ക​ർ ജാം​ദാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ട് ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ലെ​ത്തി​യ നി​യു​ക്ത ഗ​വ​ർ​ണ​റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ​ക്കൊ​പ്പം ഭാ​ര്യ അ​ന​ഘ ആ​ർ​ലേ​ക്ക​റും ഉ​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, വി. ​ശി​വ​ൻ​കു​ട്ടി, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, ആ​ന്‍റ​ണി രാ​ജു എം.​എ​ൽ.​എ, എം.​പി​മാ​രാ​യ ശ​ശി ത​രൂ​ർ, എ.​എ. റ​ഹിം, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, മ​റ്റു ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​
രാ​ജ്ഭ​വ​നി​ലെ​ത്തി​യ നി​യു​ക്ത ഗ​വ​ർ​ണ​റെ അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ദേ​വേ​ന്ദ്ര​കു​മാ​ർ ദൊ​താ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.
 

Post a Comment

أحدث أقدم