തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും,
കെ എം സി ടി മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുല്ലൂരാംപാറയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
പുല്ലൂരാംപാറ ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് അധ്യക്ഷയായി, മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, വാർഡ് മെമ്പർമാരായ കെ ഡി ആന്റണി, ഷൈനി ബെന്നി, ബീച്ച് ആശുപത്രി ഒഫ്ത്താൽമിക് സർജൻ ഡോ. ചിത്ര,ഒപ്റ്റോമെട്രിസ്റ്റ്മാരായ ദിൽഷാദ്, കെ ബിജീഷ്,നഴ്സിംഗ് ഓഫീസർ അമ്പിളി,കെഎംസിടി മെഡിക്കൽ കോളേജ് ത്വക്ക് രോഗവിഭാഗം ഡോ.ഇ വി നിത്യ,ഫാമിലി മെഡിസിൻ ഡോ. ഷെറിൻ,നെഹ്റു മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ടി ടി തോമസ്,വ്യാപാരി വ്യവസായി ഏകോപന സമിതി സിബി,എസ് വൈ എസ് സാന്ത്വനം സലാം മാങ്കയിൽ,അനിത അംഗനവാടി വർക്കർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ക്ഷയരോഗ സ്ക്രീനിംഗ്, കണ്ണ് പരിശോധന, ത്വക്ക് രോഗ വിഭാഗം, ഫാമിലി മെഡിസിൻ എന്നീ വിഭാഗങ്ങളിൽ പരിശോധനയും ബോധവൽക്കരണ ക്ലാസ്സും നടത്തി.
إرسال تعليق