ഉജ്ജ്വലബാല്യം പുരസ്‌കാരം നേടിയ കുഞ്ഞു കവയിത്രി ആഗ്‌ന യാമിയ്ക്ക് നൽകിയ ആദരിക്കൽ ചടങ്ങിൽ റിട്ട. ജില്ലാ ജഡ്ജി കൃഷ്ണൻകുട്ടി പയമ്പ്ര ഉപഹാര സമർപ്പണം നടത്തുന്നു
ഓമശ്ശേരി :
അസാധാരണ മികവുള്ള കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകി വരുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരം നേടിയ കുഞ്ഞു കവയിത്രി ആഗ്‌ന യാമിയ്ക്ക് ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആദരം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പി.എൽ.വിയും ജീവകാരുണ്യ പ്രവർത്തകനുമായ ജയരാജൻ അനുഗ്രഹയുടെ നേതൃത്വത്തിലാണ് വേനപ്പാറ ലിറ്റിൽ ഫ്‌ളവർ യു.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ആഗ്‌ന യാമിയ്ക്ക്
ആദരമൊരുക്കിയത്.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ റിട്ട. ജില്ലാ ജഡ്ജി കൃഷ്ണൻകുട്ടി പയമ്പ്ര ആഗ്‌ന യാമിയ്ക്ക് ഉപഹാര സമർപ്പണം നടത്തി.
വേനപ്പാറ എൽ.എഫ് യു.പി സ്‌കൂൾ മാനേജർ ഫാ.സജി മങ്കരയിൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജയിംസ് ജോഷി ആമുഖഭാഷണം നടത്തി. ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി പി.എൽ.വി ജയരാജൻ അനുഗ്രഹ, സാമൂഹിക പ്രവർത്തക ലിസ ജയരാജ്, അധ്യാപകരായ സി.കെ.ബിജില, ബിജു മാത്യു, കെ.ജെ.ഷെല്ലി, സ്‌കൂൾ ലീഡർ റിയോൺ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق