കല്ലാനോട്: 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പ് ജനുവരി 4 ശനിയാഴ്ച രാവിലെ 6 മുതൽ
കല്ലാനോട് നടക്കും. സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി TOGETHER for TOMORROW സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ
അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെഎം ജോസഫ് ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, മുൻകാല
കായികാതാരങ്ങൾ, സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിന്റെ ഓർമയ്ക്കായി
സ്കൂൾ ക്യാമ്പസിൽ മാങ്കോസ്റ്റൈൻ തൈ നട്ടു.
വാർഡ് മെമ്പർ അരുൺ ജോസ്, സെന്റ് മേരീസ് അക്കാദമി ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ, അധ്യാപകരായ ജിൽറ്റി മാത്യു, സിമി ദേവസ്യ, ഷൈജ ജോസഫ്, ഷിബി ജോസ്, പിടിഎ പ്രസിഡന്റ് ഷാജൻ കടുകൻമാക്കൽ, പരിശീലകൻ കെജെ തോമസ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق