കോടഞ്ചേരി :
ജനുവരി 27 ന് സെൻ്റ് കോടഞ്ചേരി ജോസഫ്സ് HSS ൽ
നടക്കുന്ന സ്കൂൾ സർഗോത്സവത്തിൻ്റെ
മുന്നോടിയായി സ്വാഗത വിളമ്പര ജാഥ നടത്തി.
പിടിഎ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്, വാർഡ് മെമ്പർ വാസുദേവൻ
ഞാറ്റുകാലായിൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി
പരിപാടിയിൽ മലയോര കുടിയേറ്റ കർഷകൻ്റെ
കഷ്ടപ്പാടിൻ്റെ കഥപറയുന്ന നാടകാവിഷ്കാരം
ശ്രദ്ധേയമാകും .
ഇതിൻ്റെ
സംവിധാനം നിർവഹിക്കുന്നത്
പ്രശസ്ത നാടക പ്രവർത്തകൻ KPAC വിൽസനാണ് - പ്രകാശ നിയന്ത്രണം ഷനിത്ത് മാളവിക കൊയിലാണ്ടി
നിർവഹിക്കും
ആകെ 243 കലാകാരൻമാരാണ്
രാഗതുഷാരം 2025 ൽ
വിവിധ പരിപാടികളിലായി
വേദിയിലെത്തുന്നത്.
വേദികളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചവിട്ടു നാടകം
പരിപാടിയിലെ പ്രധാന ആകർഷണമായിരിക്കും
സർഗോത്സവം വൈകിട്ട് 5.30 ന് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുമെന്ന്
സ്കൂൾ അധികൃതർ അറിയിച്ചു.
إرسال تعليق