ഓമശ്ശേരി:
2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾക്ക്‌ അമ്പലക്കണ്ടി എട്ടാം വാർഡിലെ‌ ഗ്രാമസഭയോടെ തുടക്കമായി.

അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസയിൽ നടന്ന ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ദേയമായിരുന്നു.അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയുടെ കരട്‌ രൂപരേഖയും തൊഴിലുറപ്പ്‌ പദ്ധതിയുടെ ആക്ഷൻ പ്ലാനും ലേബർ ബജറ്റും ഗ്രാമസഭ അംഗീകരിച്ചു.

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ ഭാഗമായുള്ള സങ്കൽപ്‌ തീമിനും 'കൃഷി സമൃദ്ധി'യുടെ വാർഡ്‌ തല നിർവ്വഹണ സമിതിക്കും ഗ്രാമസഭ രൂപം നൽകി.അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ:മൻ മോഹൻ സിംഗ്‌,സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ,വാർഡ്‌ വികസന സമിതിയംഗം പുറായിൽ അഹമ്മദ്‌ കുട്ടി എന്നിവർക്ക്‌ ആദരാഞ്ജലിയർപ്പിച്ചാണ്‌ ഗ്രാമസഭക്ക്‌ തുടക്കമായത്‌.

കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌ റഫ്‌ മാസ്റ്റർ ഗ്രാമസഭ ഉൽഘാടനം ചെയ്തു.വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,കൃഷി ഓഫീസർ പി.പി.രാജി,തൊഴിലുറപ്പ്‌ പദ്ധതി അക്രഡിറ്റഡ്‌ എഞ്ചിനീയർ എ.കെ.ഫത്വിൻ മുഹമ്മദ്‌ എന്നിവർ വിഷയമവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.അബ്ദുൽ നാസർ,കെ.എം.കോമളവല്ലി,വാർഡ്‌ വികസന സമിതിയംഗങ്ങളായ കെ.പി.ഹംസ,പി.അബ്ദുൽ മജീദ്‌ മാസ്റ്റർ,മുഹമ്മദ്‌ ഹാജി പാറങ്ങോട്ടിൽ,കെ.പി.അബ്ദുൽ അസീസ്‌ സ്വലാഹി,വി.സി.അബൂബക്കർ ഹാജി,പി.പി.നൗഫൽ,എം.കെ.പോക്കർ സുല്ലമി,ഇബ്രാഹീം പുറായിൽ,പ്രകാശൻ കാവിലം പാറ,കുടുംബശ്രീ എ.ഡി.എസ്‌.പ്രസിഡണ്ട്‌ സാവിത്രി പുത്തലത്ത്‌,പഞ്ചായത്ത്‌ ക്ലാർക്ക്‌ ഡി.എസ്‌.നീരജ്‌,ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ എം.പ്രനിഷ,പ്രോജക്റ്റ്‌ അസിസ്റ്റന്റ്‌ ടി.ശ്രീലക്ഷ്മി,കൃഷി അസിസ്റ്റന്റ്‌ കെ.എ.ഇർഫാൻ ഹബീബ്‌,പഞ്ചായത്ത്‌ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ എൻ.വി.ശഖീബ,ഓഫീസ്‌ അസിസ്റ്റന്റ്‌ കെ.എസ്‌.അക്ഷയ്‌ ദത്ത്‌,അങ്കണവാടി വർക്കർമാരായ ടി.ശൈജ ടീച്ചർ,പി.ഇ.ശമീന ടീച്ചർ,ആശാ വർക്കർ കെ.പി.ആയിഷ,എന്നിവർ സംസാരിച്ചു.ഈ മാസം പതിനാലോടെ പഞ്ചായത്തിലെ 19 വാർഡുകളിലേയും ഗ്രാമസഭകൾ പൂർത്തിയാവും.

ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ്‌ ഗ്രാമസഭ കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്‌റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم