താമരശ്ശേരി : അഖിലഭാരത അയ്യപ്പ സേവാ സംഘം താമരശ്ശേരി ശാഖകമ്മിറ്റി നേതൃത്വത്തിൽ ഡിസംബർ 21ന് താമരശ്ശേരിയിൽ നടത്തപ്പെടുന്ന 69 -ാമത്
അയ്യപ്പൻവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി മാതൃസംഗമം സംഘടിപ്പിച്ചു.
പരിപാടിയിൽ അയ്യപ്പസേവാസംഘം മാതൃ സമിതി പ്രസിഡൻറ് കെ സരസ്വതി അധ്യക്ഷത വഹിച്ചു.
താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മേൽശാന്തിയും ശബരിമല മുൻ കീഴ്ശാന്തിയുമായ കരുവാറ്റ ബാബു നമ്പൂതിരി മാതൃസംഗമം ഉദ്ഘാടനം ചെയ്തു .
അയ്യപ്പചരിതം സമഭാവനയുടെയും സമർപ്പണത്തിന്റെയും പ്രതീകമാണെന്നും, അയ്യപ്പ ചിന്തകൾ കലികാല ദുഃഖങ്ങൾ അകറ്റാൻ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പവചനങ്ങളും ചിന്തകളും ഉയർത്തിപ്പിടിക്കുന്നത് കുടുംബത്തിലും സമൂഹത്തിലും ഐക്യം ഊട്ടി ഉറപ്പിക്കും.
അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ പ്രസിഡൻറ് ഗിരീഷ് തേവള്ളി, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശിവദാസൻ വിവിധ
ക്ഷേത്രങ്ങളിലെ മാതൃസമിതി ഭാരവാഹികളായ സരോജിനി അമ്മ,
ഷീബ സുരേന്ദ്രൻ, സരോജിനി കൊന്തളത്ത്, ഷൈല കൃഷ്ണൻകുട്ടി ,കല്യാണിക്കുട്ടി അമ്മ, ഭാനുമതി അമ്മ, നിഷ അശോകൻ, മിനി മേലെപ്പാത്ത്, സിന്ദഗി പണിക്കർ , ഷീജ മധു ,
ഉഷ പ്രസംഗിച്ചു.
إرسال تعليق