തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൾ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൾ നാസർ കുട്ടികൾക്ക് ക്ലാസെടുത്തു.
വിവിധ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികൾ ശുചിത്വ റിപ്പോർട്ട് അവതരിപ്പിച്ചു.പരിപാടിയിൽ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.വിദ്യാലയ പരിസരവും, പൊതുയിടങ്ങളും, വീടും പരിസരവും ശുചിത്വത്തോടെ പരിപാലിക്കുമെന്ന പ്രതിഞ്ഞ പുതുക്കിയാണ് വിദ്യാർത്ഥികൾ ഹരിത സഭയിൽ നിന്ന് മടക്കിയത്.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മുഹമ്മദലി കെ.എം,,ലിസി സണ്ണി, കെ.എംബേബി, ബീന ആറാംപുറത്ത്,, അപ്പു കോട്ടയിൽ, സെക്രട്ടറി വി ഷാജു, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, അസിസ്റ്റൻ്റ് സെക്രട്ടറി ബൈജു തോമസ്, തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق