തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ.
ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെവൽ മൂന്ന് കാറ്റഗറി) കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയ അറിയിപ്പ് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു.
എങ്കിലും, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തിൽ വിവരമില്ല.
സംസ്ഥാന സർക്കാറിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവൽ മൂന്ന് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ദുരന്തത്തിൽ നഷ്ടമായ മനുഷ്യ ജീവനുകൾ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ അതിതീവ്രഗണത്തിൽ ഉൾപ്പെടുത്താമെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നത്.
إرسال تعليق