തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ.

ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയ അറിയിപ്പ് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു.

എങ്കിലും, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തിൽ വിവരമില്ല.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ത​ന്നെ പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത ദു​ര​ന്ത​ത്തെ​യാ​ണ് ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യ മ​നു​ഷ്യ ജീ​വ​നു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, വി​ള​ക​ൾ, സ്വ​ത്ത്, ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​തി​തീ​വ്ര​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് അ​മി​ക്ക​സ്‌​ക്യൂ​റി റി​പ്പോ​ർ​ട്ട് നൽകിയിരുന്നു.

 എന്നാൽ, ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്നായിരുന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നേരത്തെ​ വി​ശ​ദീ​ക​രിച്ചിരുന്നത്.
 

Post a Comment

Previous Post Next Post