.
തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന വർക്കിംഗ് യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല പോലക്കൽ , മെമ്പർ കെ.എം മുഹമ്മദലി, അസി.സെക്രട്ടറി ബൈജു തോമസ്, വിവിധ വാർഡ് മെമ്പർ, നിർവ്വഹണ ഉദ്യോഘസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
പദ്ധതി ആസൂത്രണ പ്രക്രിയയുടെ ആദ്യ പടിയായ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ജനപ്രതിനിധികളും വിവിധ നിർവ്വഹണ ഉദ്യോഘ സ്ഥരും, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകി.
2025-26 വർഷ പദ്ധതിക്കാവശ്യമായ 15 വിഷയമേഖലകളിലായി ഗ്രൂപ്പ് ചർച്ച നടക്കുകയും പദ്ധതി നിർദേശങ്ങൾ തയ്യാറാക്കുകയും ചെയ്താണ് പരിപാടി സമാപിച്ചത്.
إرسال تعليق