വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാദിന പരിപാടികളുടെ ഉദ്ഘാടനം അധ്യാപകനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ ഹാരിസ് ഹൈത്തമി നിർവഹിക്കുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വേനപ്പാറ യു പി സ്കൂൾ പൂർവവിദ്യാർഥിയും അധ്യാപകനുമായ ഹാരിസ് ഹൈത്തമി ഉദ്ഘാടനവും വിദ്യാർഥികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശന കർമവും നിർവഹിച്ചു.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനകർമം പൂർവവിദ്യാർഥിയും അധ്യാപകനുമായ ഹാരിസ് ഹൈത്തമി നിർവഹിക്കുന്നു.
പി ടി എ പ്രസിഡൻ്റ് അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷാനിൽ പി എം , എബി തോമസ്, ഷബ്ന എം എ സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ ഹന ഫാത്തിമ, ഡെലീഷ റാബിയ,മുഹമ്മദ് സയാൻ എന്നീ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
إرسال تعليق