തിരുവമ്പാടി :
ഡിസംബർ 19 ന് വ്യാഴാഴ്ച തിരുവമ്പാടി ഉമ്മൻ ചാണ്ടി നഗറിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനത്തിൻ്റെ വിളംബരം അറിയിച്ച് കൊണ്ടുള്ള വിളംമ്പര ജാഥ തിരുവമ്പാടി അങ്ങാടിയിൽ നടത്തപ്പെട്ടു.

 നിയോജകമണ്ഡലം പ്രസിഡണ്ട് റോയ് തോമസിന് പതാക കൈമാറി കൊണ്ട് ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. 

ജാഥയ്ക്ക് അസോസിയേഷൻ ഭാരവാഹികളായ സുധാകരൻ കപ്പിയേടത്ത്, മില്ലി മോഹൻ, കെ.കെ. അബ്ദുൾ ബഷീർ, സുന്ദരൻ എ.പ്രണവം, അനിൽകുമാർപൈക്കാട്ട്, യു.പി. അബ്ദുൾ റസാക്ക്, കെ. ഐ. ലെയ്സമ്മ, ജോൺസൺ പുത്തൂര് , പുതിയോട്ടിൽ ഗംഗാദേവി, ഗീതമനക്കൽ, കൃഷ്ണൻകുട്ടികാരാട്ട്, കെ.പി. സാദിക്കലി, ഇ.പി. ചോയിക്കുട്ടി, ഇ.ജെ.തങ്കച്ചൻ എഴുത്താണിക്കുന്നേൽ, പി. വിജയൻ, കെ. മോഹൻദാസ്, ദേവസ്യചൊള്ളാമഠം, ജോയ് ജോസഫ്, കെ.എസ്. ഷാജു, ഇ.കെ.രാമചന്ദ്രൻ,കെ.സി. തങ്കച്ചൻ, ജോർജ് കുരുത്തോല എന്നിവർ നേതൃത്വം നൽകി.

ഇന്ന് രാവിലെ 10 മണിക്ക് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത് സമ്മേളനം ഉൽഘാടനം ചെയ്യും .
 കെ. എസ്. എസ്.പി.എ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ മാസ്റ്റർ, സെക്രട്ടറി ഒ.എം. രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കെ.പി.സി.സി.മെമ്പർ ഹബീബ് തമ്പി, ഡി.ഡി.സി ഭാരവാഹികളായ എം.എം. വിജയകുമാർ, ബാബു പൈക്കാട്ടിൽ, മില്ലി മോഹൻ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും


Post a Comment

أحدث أقدم