തിരുവമ്പാടി : കർഷകരെയും സാധാരണ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന വന നിയമ
ഭേദഗതിഭിൽ നിയമസഭ അംഗീകരിച്ച് നിയമമാക്കിയാൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറടക്കമുള്ള ഉദ്യാഗസ്ഥർക്ക് സെർച്ച് വാറണ്ട് കൂടാതെ ഏതൊരു സമയത്തും വീട് പരിശോധിക്കാനു അറസ്റ്റ് ചെയ്യാനും സാധിക്കും
ക്രൂരമായ കാടത്ത നിയമത്തിനെതിരെ കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ ശക്തമായി പ്രതിക്ഷേധിക്കുകയും ഗസറ്റ് വിക്ഞാപനത്തിൻ്റെ കോപ്പി പരസ്യമായി കത്തിച്ച് പ്രതിക്ഷേധിച്ചു.
ഈ നിയമം നിയസഭയിൽ പാസാക്കിയെടുത്താൽ കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സമരപരമ്പര തന്നെയുണ്ടാകുമെന്നും യാതൊരുകാരണവശാലും കർഷകരെയും സാധാരണജനങ്ങളെയും ബാധിക്കുന്ന ഈ നിയമം നടപ്പിലാക്കാൻ അനുവധിക്കില്ലാ എന്ന് പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കർഷക കോൺഗ്രസ് സംസ്ഥാനജന:സെക്രട്ടറി ബോസ് ജേക്കബ് മുന്നറിയിപ്പ് നല്കി.
നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷതവഹിച്ചു
സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,
എ എസ് ജോസ് ,ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, ഹനീഫ ആച്ച പറമ്പിൽ,ലിസി മാളിയേക്കൽ,ലിസി സണ്ണി,സോണി മണ്ഡപത്തിൽ, ബെന്നി മനത്താനം,അമൽ ടി ജെയ്സ് ബിജു വർഗീസ്,
അനീഷ് പനിച്ചിയിൽ,വിനോദ് ചെങ്ങളം തകടിയിൽ പ്രസംഗിച്ചു.
إرسال تعليق