തിരുവമ്പാടി :
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ പുല്ലൂരാംപാറ, പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മിറ്റി അഗ്നിശമന ഉപകരണങ്ങൾ സംഭാവന നൽകി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയക്ക് കൈമാറി.
ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മിറ്റി
(QTWC) ജനറൽ സെക്രട്ടറി പി എം മുജീബ്റഹ്മാൻ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ റംല ചോലക്കൽ, രാജു അമ്പലത്തിങ്ങൽ, വാർഡ് മെമ്പർ കെ എ മുഹമ്മദലി , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, നഴ്സിംഗ് ഓഫീസർ പി ദീപ, ആശുപത്രി വികസന സമിതി അംഗങ്ങളായ പിഎം കോയ, പിടി ഹാരിസ്, മറിയാമ്മ ബാബു, എച്ച് എ ശോഭന സിടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
إرسال تعليق