തിരുവമ്പാടി:
ശ്രീ വാപ്പാട്ട് പേനക്കാവ് ഭഗവതി ക്ഷേത്രത്തിലെ വലിയ 9 നിലവിളക്കുകൾ കഴിഞ്ഞമാസം (നവംബർ 13)ന് മോഷണം പോയിരുന്നു ഇതിനെ തുടർന്ന് തിരുവമ്പാടി പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ വീണ്ടും ഇന്നലെ ( ഡിസംബർ 14)ന് വീണ്ടും 4 നിലവിളക്കുകൾ മോഷണം പോയിരിക്കുന്നു.
ഈ സാഹചര്യത്തിൽ ക്ഷേത്ര കമ്മിറ്റിയുടെ യോഗം ചേർന്ന്. ഒരുമാസം മുമ്പ് തന്നെ മോഷണം പോയ നിലവിളക്കുകളുടെ അന്വേഷണത്തിൽ തന്നെ തിരുവമ്പാടി പോലീസിന്റെ ഭാഗത്ത് നിന്ന് കേസ് എഫ് ഐ ആർ ഇട്ടിട്ടും കേസിന് ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ല എന്നും. ക്ഷേത്ര കമ്മിറ്റിയുടെ യോഗത്തിൽ അഭിപ്രായമുയർന്നു.
പ്രസ്തുത യോഗത്തിൽ ടി. കെ ശിവൻ, മനോജ് വാപ്പാട്ട് , വി കെ ചന്ദ്രൻ, എൻ കെ നിഷാദ്. സുബ്രഹ്മണ്യൻ അരിപ്പറ്റ, വാസു വാപ്പാട്ട്, വിൽസൺ കരളാട്ടു കുന്നുമ്മൽ,കരിയാത്തൻ വാപ്പാട്ട്. അയ്യപ്പൻ തടപറമ്പ്, ദേവൻ പുനത്തിൽ, കുട്ടൻ പുനത്തിൽ, ശശി ചെറുവളപ്പിൽ, വേലായുധൻ അരിപ്പറ്റ, ഷിബു വാപ്പാട്ട്. ബാബു കുനിയം പറമ്പ് തിടത്തിൽ, വേലായുധൻ( അളിയൻ ) രവി മുടിയോട്ടുമ്മൽ. വേലായുധൻ വാപ്പാട്ട്, വി എൻ ഗോപാലൻ മോഹനൻ കിഴക്കേവീട്ടിൽ.
സുബ്രഹ്മണ്യൻ കൽപ്പൂര്. ജിതേഷ് വാപ്പാട്ട്.എന്നിവർ സംസാരിച്ചു.
إرسال تعليق