വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) താമരശ്ശേരി രൂപതയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ
ക്ലീമീസ് കാതോലിക്ക ബാവ നിർവഹിച്ചു. കെആർഎൽസിബിസി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറൽ
മോസ്റ്റ് റവ. ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണവും നടത്തി.കോഴിക്കോട് ദേവഗിരി ഇടവകയാണ് വിലങ്ങാട് ആദ്യത്തെ ഭവനം നിർമിച്ചുനൽകുന്നത്.
ഇകെ വിജയൻ എംഎൽഎ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, മുൻ
എംഎൽഎ പാറക്കൽ അബ്ദുള്ള, വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ, കേരള സോഷ്യൽ സർവീസ് ഫോറം
ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സിഒഡി
ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര എന്നിവർ സംസാരിച്ചു.
إرسال تعليق