കോഴിക്കോട് :
ലഹരിയുടെ പിൻബലത്തോടെയുള്ള അശ്രദ്ധയും അമിതവേഗതയുമാണ് അടുത്ത നാളുകളിലായി ഉണ്ടായ അപകട മരണങ്ങളെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പിഎ നസീർ അഭിപ്രായപ്പെട്ടു.

വാഹനമോടിക്കുന്നവക്കുള്ള സ്വാതന്ത്ര്യം പോലെ തന്നെ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


 വാഹനാപകടങ്ങൾ നിയന്ത്രിക്കാനുള്ള പോലീസിൻ്റേയും മോട്ടോർ വാഹന വകുപ്പിൻ്റേയും പ്രവർത്തനങ്ങളോടൊപ്പം പുതിയൊരു റോഡ് സംസ്കാരം രൂപപ്പെടുത്താനും നിയമങ്ങൾ കർശനമായി പാലിക്കാനും പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ജീവൻ പോലും റോഡുകളിൽ പൊലിയാൻ ഇടവരാത്ത സാഹചര്യം ഉണ്ടാക്കാനുള്ള കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ റാഫിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 

റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡപകടങ്ങളിൽ മരണ മടഞ്ഞവരുടെ ഓർമ്മ പുതുക്കൽ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മൊഫൂസിൽ ബസ്റ്റാൻ്റിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ജനസദസ്സും ലഘുലേഖ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അധ്യക്ഷനായിരുന്നു. വിജയൻ കൊളത്തായി,അനീഷ് മലാപ്പറമ്പ്, ടിപിഎ മജീദ്,ഹസ്സൻ കച്ചേരി,മൊയ്തു മുട്ടായി, എംആർസി ഫറോക്ക്, ലൈജു റഹീം,നിസാം കൊടിയത്തൂർ,മുഹമ്മദ് ഫാരിസ്, ഹസീന ടീച്ചർ, എഎം ആനന്ദ്,പി സുബൈർ, പിഎൻ മനോജ് കുമാർ, സി പി രാഘവൻ,സലീം മുട്ടാഞ്ചേരി,ദിനേശ് ബാബു അത്തോളി, കെ മൊയ്തീൻ കോയ തുടങ്ങിയവർ പ്രസംഗിച്ചു. 

ഷമീർ അടിവാരം സ്വാഗതവും പി കെ സുകുമാരൻ നന്ദിയും പറഞ്ഞു.

പടം :റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം, റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ ഓർമ്മ പുതുക്കൽ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് മൊഫൂസിൽ ബസ്റ്റാൻ്റിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ജനസദസ്സും ലഘുലേഖ പ്രകാശനവും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി എ നസീർ ഉദ്ഘാടനം ചെയ്യുന്നു.


Post a Comment

أحدث أقدم