താമരശ്ശേരി:
മലയാര മേഖലയിലെ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമന്ന് ഐ എൻടിയുസി താലൂക്ക് ആശുപത്രി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
ദിവസ വേതന
ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തി അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകണമന്നും യോഗം ആവശ്യപ്പെട്ടു.
കെപിസിസി മെംബർ പി.സി. ഹബീബ്തമ്പി
ഉദ്ഘാടനം ചെയ്തു.
ടി. ആർ. ഒ.കുട്ടൻ ആധ്യക്ഷ്യം വഹിച്ചു.
ബി.പി. റഷീദ്, നവാസ്
ഈർപ്പോണ , കെ. സരസ്വതി, വി.ആർ. കാവ്യ, സി.വി. മണി , ചിന്നമ്മ ജോർജ്, ലാലി റോയി , ടി.എം.എ. ഹമീദ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق