താമരശ്ശേരി :
റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പരപ്പൻപൊയിൽ മാപ്പിള ഹൈസ്കൂളിൽ നടത്തുന്ന സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പിന് തുടക്കമായി. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.

റഹ്മാനിയ വി എച്ച് എസ് പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ പുല്ലാനി അധ്യക്ഷഹിച്ചു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് അമീൻ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അയ്യൂബ്ഖാൻ, ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ,വി ടി അബ്ദുറഹിമാൻ മാസ്റ്റർ,  ഹെഡ് മിസ്ട്രസ് ജഗന്തിനി എം, ജലാലുദ്ദീൻ, എ പി ഹുസൈൻ, എ സി ഗഫൂർ, റഷീദ് പാലക്കൽ, അബ്ദുൽ കലാം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. എൻ എസ് എസ് ലീഡർ ഫിസ അജ്മൽ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹിം നന്ദിയം പറഞ്ഞു

Post a Comment

أحدث أقدم