കൊയിലാണ്ടി:
നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് സംഭവം. പുലർച്ചെ 1.30 ഓടെ മത്സബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
إرسال تعليق