താമരശ്ശേരി :
രാരോത്ത് ഹൈസ്കൂൾ ശത വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിന്റെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി വാങ്ങുന്ന ഭൂമിയുടെ വിലയിലേക്കായി പൂർവ്വ വിദ്യാർത്ഥികൾ ശേഖരിച്ച ഫണ്ട് സ്കൂൾ അധികൃതർക്ക് കൈമാറി.
യോഗത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, പി ടി എ പ്രസിഡണ്ട് അയ്യൂബ് ഖാൻ, ശതവാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ജെട്ടി അബ്ദുറഹിമാൻ, പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി ചെയർമാൻ കെ പി അശോകൻ, കൺവീനർ അനീഷ്, വൈസ് ചെയർമാൻ എസി ഗഫൂർ,വി. ടി. അബ്ദുറഹിമാൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ജഗന്തിനീ എന്നിവർ ചടങ്ങിൽസംസാരിച്ചു.
إرسال تعليق