ഓമശ്ശേരി:
ഗ്രാമപഞ്ചായത്ത്‌ സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു.രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിരവധി പേർ സന്നിഹിതരായിരുന്നു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്ത്‌ ലൈബ്രേറിയൻ വി.ആർ.രേഖ നന്ദിയും പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,യു.വിനോദ്‌ കുമാർ,നിസാർ ഇൽത്തുമിഷ്‌,ഡോ:ഇ.കെ.സാജിദ്‌,ഒ.കെ.സദാനന്ദൻ,കെ.ശാന്തകുമാർ,കെ.ഇബ്രാഹീം മാസ്റ്റർ,ഇബ്രാഹീം കുട്ടി മാസ്റ്റർ പുത്തൂർ,സി.ജയപ്രകാശൻ മാസ്റ്റർ,പി.വി.ഹുസൈൻ മാസ്റ്റർ,കെ.കെ.മനോജ്‌ കുമാർ,എ.കെ.ഷാജി കൊടുവള്ളി,സി.സൂര്യ താമരശ്ശേരി,ഇ.കെ.ഷൗക്കത്തലി മാസ്റ്റർ,എൻ.സി.കണാരൻ കൊളത്തക്കര,അഷ്‌റഫ്‌ കാക്കാട്ട്‌ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:എം.ടി.വാസുദേവൻ നായർ സ്മരണാ സംഗമം ഓമശ്ശേരിയിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم