ഓമശ്ശേരി:പതിമൂന്നാം വാർഡിലെ പാലക്കുന്ന്,തെക്കിടിച്ചാലിൽ അങ്കണവാടികളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്തു.പാലക്കുന്ന് അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,അണ്ടോണ ജി.എം.യു.പി.സ്കൂൾ മാനേജേർ കെ.കെ.മജീദ്,മാനിപുരം ജി.യു.പി.സ്കൂൾ മാനേജർ എം.സൂരജ്,പി.അനീസ് മാസ്റ്റർ,പി കെ ജമീല ടീച്ചർ,ഇ.കെ.ലാലി ടീച്ചർ,കെ.സി.നൗഫൽ,ഐ.കെ.റിയാസ്,മുഹമ്മദ് കുണ്ടത്തിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:പാലക്കുന്ന്,തെക്കിടിച്ചാലിൽ അങ്കണവാടികളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق