കൂടരഞ്ഞി :
കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെയും ക്ഷേത്ര തിറ മഹോൽസവ കമ്മറ്റിയുടെയും നേതൃത്വത്തിൽ വിശേഷാൽ മഹാഭഗവതി സേവയും, ലളിതാ സഹസ്രനാമഅർച്ചനയും നടത്തി. 

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ച ചടങ്ങിൽ ഡോ.രൂപേഷ് നമ്പൂതിരി താമരക്കുളം, വിഷ്ണുനമ്പൂതിരി കൊല്ലോച്ച, ക്ഷേത്രമേൽശാന്തി ശ്രേഷ്ഠാചാര്യ സുധീഷ് ശാന്തി, ജയശങ്കർ നമ്പൂതിരി കരുമല എന്നിവർ സഹകാർമ്മികളുമായിരുന്നു. നൂറ് കണക്കിന് ഭക്തർ പൂജകളിൽ പങ്കാളികളായി. ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടി, ഭാരവാഹികളായ സൗമിനി കലങ്ങാടൻ, പ്രകാശൻ ഇളപ്പുങ്കൽ, ബിന്ദുജയൻ, ഷാജി കാളങ്ങാടൻ, രാമൻകുട്ടി പാറക്കൽ, ബാബു ചാമാടത്ത്, സുന്ദരൻ പള്ളത്ത്, ഷാജി വട്ടച്ചിറയിൽ, മാതൃ സമിതി ഭാരവാഹികളായ രമണി ബാലൻ, ഷൈലജ പള്ളത്ത്, സുനിത മോഹൻ, സരസ കൽപ്പിനി, മിനി ചവലപ്പാറ, ക്ഷേത്ര തിറ മഹോൽസവ കമ്മറ്റി ചെയർമാൻ രാജൻ കുന്നത്ത്, ജനറൽ കൺവീനർ ചന്ദ്രൻ വേളങ്കോട്, മനോജ് ചായം പുറത്ത്, വിജയൻ പൊറ്റമ്മൽ, ഷാജി കേരല്ലൂർ, ധനലക്ഷ്മി അക്കരത്തൊടി, അജിത് ഉണിച്ചാൽ മേത്തൽ, ജയദേവൻ നെടുമ്പോക്കിൽ, ഷൈലജ രാജൻ കാതൽ, രാധാകൃഷ്ണൻ കൊളപ്പാറ ക്കുന്ന്, ബൈജു എടവലത്ത്, എന്നിവർ നേതൃത്വം നൽകി.


Post a Comment

أحدث أقدم