കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 2025 - 26 വർഷത്തേക്കുള്ള ജനകീയാസൂത്രണ പദ്ധതികൾ ഏറ്റെടുക്കുന്നതിന് മുന്നൊരുക്കമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതു യോഗം 28/12/24 ന് രാവിലെ 10.30ന് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് മേരി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വിവിധ വർക്കിംഗ് ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ ചർച്ചയിൽ പുതിയ പദ്ധതികൾ ആവിഷകരിക്കുന്നതിന്റെ കരട് രൂപമായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജെറീന റോയി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷനായ വി.എസ്. രവീന്ദ്രൻ വാർഡ് അംഗങ്ങളായ ജോണി വാളിപ്ലാക്കൽ, ബോബി ഷിബു , സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറി സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് ജീവനക്കാർ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق