തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സെൻറ് ജോസഫ്സ് ഹൈസ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.

പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ എയ്ഡ്‌സ് ദിന വാർത്താപത്രിക പ്രകാശനം ചെയ്ത് കൊണ്ട് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റിൻ പുരയിടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
എല്ലാ വര്‍ഷവും ഡിസംബര്‍ 1നാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം. എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരിക്കാനുമാണ് ദിനാചരണം നടത്തുന്നത്. ലോകമെമ്പാടും 1988 മുതലാണ് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു വരുന്നത്.

ലോക എയ്‌ഡ്സ് ദിന സന്ദേശമായ  'അവകാശങ്ങളുടെ പാത സ്വീകരിക്കൂ' എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ, എം എൽ എസ് പി അൽഫോൺസ് ബേബി, സീന തോമസ് എന്നിവർ ക്ലാസ്സെടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പി ടി എ പ്രസിഡന്റ്‌ വിൽസൺ താഴത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.
എയ്ഡ്സ് ബോധ വൽക്കരണ പ്രതിജ്ഞ, വാർത്താപത്രിക, പോസ്റ്റർ പ്രദർശനം,ഫ്ലാഷ് മോബ്,എന്നീ പരിപാടികളും നടത്തി.

Post a Comment

أحدث أقدم