തിരുവമ്പാടി : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ സപ്തദിന എൻ. എസ്. എസ്. ക്യാമ്പിന് (നിറവ് - 2024) വിളംബര ഘോഷയാത്രയോടെ തുടക്കം.
പതാക ഉയർത്തിയതിനു ശേഷം തിരുവമ്പാടി അങ്ങാടിയിലൂടെ പ്രിൻസിപ്പൽ ഫാ.സിബി ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.
തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ലിസി മാളിയേക്കൽ, തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ പി. ടി.എ. പ്രസിഡൻറ് സജി പുതുപ്പറമ്പിൽ, കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രസിഡണ്ട് കെ. കെ . മുജീബ്, സ്റ്റാഫ് സെക്രട്ടറി ലിജോഷ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ സ്വാഗതവും എൻഎസ്.എസ്. ലീഡർ എ ഡ്വിൻ എസ് കരോട്ട് നന്ദിയും പറഞ്ഞു.
إرسال تعليق