താമരശ്ശേരി:
പാലക്കാട് യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന് നേരെ വി എച്ച് പി നടത്തിയ ഭീഷണിക്കെതിരെ യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനവ സംഗമം നടത്തി. മത ആഘോഷങ്ങൾ മാനവ ആഘോഷങ്ങളായി മാറിയത് സംഘപരിവാറിന് വിറളി പിടിപ്പിക്കുന്നുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഗിരീഷ് കുമാർ പറഞ്ഞു .എം പി സി ജംഷിദ് അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് ജില്ലാ ജന: സെക്രട്ടറി വി ആർ കാവ്യ മുഖ്യപ്രഭാഷണം നടത്തി,കെ എസ് യു ജില്ല സെക്രട്ടറി അഷ്‌കർ അറക്കൽ, വി കെ ഇറാഷ്, വി കെ കബീർ ഫസ്‌ല ഭാനു എന്നിവർ സംസാരിച്ചു.
ഷൈജു കരുപാറ,റഫീഖ് താമരശ്ശേരി, ഫിറോസ് തച്ചംപൊയിൽ,സലാം വാടിക്കൽ സന്തോഷ്,സിദ്ധിക്ക്,ഫെർസന്ദ്, ഇർഷാദ്,നിസാം,അഭിഷേക്എന്നിവർ നേതൃത്വം നൽകി.
إرسال تعليق