കൂടരഞ്ഞി :
ആന്റിബയോട്ടിക്കുകളുടെ അമിതവും ആശാസ്ത്രീയവുമായ ഉപയോഗം മൂലം രോഗാണുക്കൾ പ്രതിരോധ ശേഷി നേടുന്നതിലൂടെ രോഗവസ്ഥ മൂർച്ഛിക്കാനും ചികിത്സ ചെലവ് വർധിക്കാനും മരണ നിരക്ക് ഉയരാനും കാരണമാകുന്നു.

ഈ നിശബ്ദ മഹാമാരിക്ക് എതിരായി ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരം ഭിച്ചിട്ടുള്ള ആന്റിബയോട്ടിക്‌ സാക്ഷര ക്യാമ്പയിൻ
കൂടരഞ്ഞിയിൽ എം എൽ. എ.ലിന്റോ ജോസഫ് ഉദ്ഘാടനം
നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ റോസിലി ജോസ്, മോളി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ വാർഡ്‌ മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്ജ്, ജെറീന റോയി, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി ആശ വർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് ജീവനിക്കാർ, സെന്റ്. ജോസഫ് ഹോസ്പിറ്റൽ അധികൃതർ, ഫാർമസി ഉടമകൾ എന്നിവർ പങ്കെടുത്തു.

കൊടുവള്ളി ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ പദ്ധതി വിശദീകരണം നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم