ആലപ്പുഴ: 
അഞ്ച്​ മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിന്​ ഇടയാക്കിയ അപകടത്തിന്​ കാരണം​ കനത്ത മഴയെന്ന്​ സൂചന. അപകടം നടന്ന സ്ഥലത്ത്​​ വാഹനങ്ങൾ വേഗത്തിൽ കടന്നുപോകാൻ കഴിയുന്ന സ്ഥലമല്ലെന്ന്​ അവിടം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ പറയുന്നു. മഴനിമിത്തം കാഴ്ചക്കുണ്ടായ കുഴപ്പമാണ്​ കാർ നിയന്ത്രണം വിടാൻ കാരണമായതെന്നും​ മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ പറയുന്നു.


ബസും കാറും അമിതവേഗത്തിലായിരുന്നില്ല എന്ന്​ ദൃക്സാക്ഷികൾ പറയുന്നു. ഗു​രു​വാ​യൂ​രി​ൽ​നി​ന്ന്​ കാ​യം​കു​ള​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു ബ​സ്. കാറിൽ 11 പേരുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട്​ ബസിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു. ഒരുവശത്തേക്ക്​ മാത്രം വാഹനം കടത്തിവിടുന്ന സ്ഥലത്താണ്​ അപകടം നടന്നത്​. പരിക്കേറ്റവരിൽ ഒരാൾ ആലപ്പുഴ ജനറൽ ആശുപത്രിയിലും മറ്റുള്ളവർ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലുമാണ്​.


 കാർ പൂർണമായും തകർന്ന നിലയിലാണ്​. വാഹനം വെട്ടിപ്പൊളിച്ചാണ്​ വിദ്യാർഥികളെ പുറത്തെടുത്തത്​.

ക​ള​ർ​കോ​ടി​ന​ടു​ത്ത്​ ദേ​ശീ​യ​പാ​ത​യി​ൽ തിങ്കളാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ആലപ്പുഴ കൈചൂണ്ടിമുക്കിലെ തിയറ്ററിൽ സിനിമ കാണാനായി പോകുകയായിരുന്നു സുഹൃത്തുക്കളെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തുനിന്ന്‌ തിയറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. വാടകക്കെടുത്ത ടവേര വാഹനത്തിൽ 11 പേരാണുണ്ടായിരുന്നത്.


കോ​ട്ട​യം പൂ​ഞ്ഞാ​ർ ചെ​ന്നാ​ട്​ ക​രി​ങ്ങോ​ഴ​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യു​ടെ​യും ഉ​ഷ​യു​ടെ​യും മ​ക​ൻ ആ​യു​ഷ്​ ഷാ​ജി, പാ​ല​ക്കാ​ട്​ കാ​വ്​ സ്​​ട്രീ​റ്റ്​ ശേ​ഖ​രി​പു​രം ശ്രീ​വി​ഹാ​റി​ൽ ശ്രീ​ദീ​പ്​ വ​ത്സ​ൻ, മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ ചീ​നം​പു​ത്തൂ​ർ ശ്രീ​വൈ​ഷ്ണ​വ​ത്തി​ൽ ദേ​വാ​ന​ന്ദ​ൻ, ല​ക്ഷ​ദ്വീ​പ്​ ആ​​ന്ത്രോ​ത്ത്​ ദ്വീ​പ്​ പ​ക​ർ​ക്കി​യ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ ന​സീ​റി​ന്‍റെ​യും മും​താ​സ്​ ബീ​ഗ​ത്തി​ന്‍റെ​യും മ​ക​ൻ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം, ക​ണ്ണൂ​ർ മു​ട്ടം വേ​ങ്ങ​ര പാ​ണ്ടി​യാ​ല​യി​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ (18) എന്നിവരാണ്​ മരിച്ചത്​. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഗൗ​രി ശ​ങ്ക​ർ, ആ​ൽ​വി​ൻ, കൃ​ഷ്ണ​ദേ​വ്, ആ​ന​ന്ദ്, മു​ഹ്​​സീ​ൻ, ഷൈ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​​ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ മു​ന്നി​ലെ ചി​ല്ല്​ ത​ക​ർ​ന്ന്​ പു​റ​ത്തേ​ക്ക്​ തെ​റി​ച്ചു​വീ​ണു. ഇ​വ​രു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല.

Post a Comment

أحدث أقدم