ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് നട്ടുനനച്ചു വളർത്തിയ ചോളത്തിൻ്റെ വിളവെടുപ്പുത്സവം നടന്നു.
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനും ചോളം കൃഷി സഹായകമായി. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം ഒട്ടേറെ വിദ്യാർഥികൾ വീടുകളിൽ ചോളവും പച്ചക്കറികളും കൃഷിചെയ്ത് വിളവെടുത്തുവരുന്നു.
ചോളത്തിൻ്റെ വിളവെടുപ്പുത്സവം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പികെ ഗംഗാധരൻ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു, ഷാനിൽ പി എം സുനീഷ് ജോസഫ്, വിമൽ വിനോയി,ഡോൺ ജോസ്, ജിൽസ് തോമസ്, ഡേവിസ് മാത്യു, ഷെല്ലി കെ ജെ സിന്ധു സഖറിയ, അനു ജോണി, വിദ്യാർഥി പ്രതിനിധി ഡെലീഷ റാബിയ പാചക തൊഴിലാളികളായ ഗിരിജ, പാർവതി എന്നിവർ പ്രസംഗിച്ചു
കാർഷിക ജൈവ വൈവിധ്യ പ്രവർത്തനങ്ങളിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ '
إرسال تعليق