ആലപ്പുഴ കളർകോട് അപകടത്തിൽ പരുക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആൽവിൻ ജോർജ്(20) ആണ് മരിച്ചത്.
അപകടത്തിൽ ആൽവിന് തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു.
ആൽവിനെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ ഇതോടെ മരണം ആറ് ആയി.
إرسال تعليق