താമരശ്ശേരി :
 കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക എന്നീ മുദ്രാവാക്യമുയർത്തി എ ഐ ടി യു സി സംസ്ഥാന നേതൃത്വത്തിൽ ജനുവരി 17 ന് ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ മുന്നോടിയായുള്ള എ ഐ ടി യു സി പ്രസിഡണ്ട് ടി ജെ ആഞ്ചലോസ് നയിക്കുന്ന വടക്കൻ മേഖലാ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി. 

പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സ്വീകരണ പൊതുയോഗത്തിൽ കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. പി ടി സിഗഫൂർ സ്വാഗതം പറഞ്ഞു. 

ജാഥാ ക്യാപ്ടൻ ടി ജെ ആഞ്ചലോസ്, ജാഥാംഗങ്ങളായ കെ വി കൃഷ്ണൻ, താവം ബാലകൃഷ്ണൻ, സംഘാടക സമിതി കൺവീനർ ഹമീദ് ചേളാരി എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم