ആലപ്പുഴ
ട്രാക്ക്‌ സിസ്‌റ്റവും  പ്രൊബേഷൻ പീരിഡുമടക്കം ഏർപ്പെടുത്തി ഡ്രൈവിങ്‌ ടെസ്റ്റിൽ ഉടൻ പരിഷ്‌കരണം നടപ്പാക്കുമെന്ന്‌ ഗതാഗത കമീഷണർ സി എച്ച്‌ നാഗരാജു.  ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പാസായാലും വിദേശരാജ്യങ്ങളിൽ ആറുമാസം മുതൽ ഒരുവർഷം വരെ കാത്തിരിപ്പ്‌ സമയം (പ്രൊബേഷൻ പീരിഡ്‌)  നടപ്പാക്കാറുണ്ട്‌. 

ഇത്‌ കേരളത്തിലും നടപ്പാക്കും. മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട കളർകോട്‌ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ റോഡുകളുടെ അതേ മാതൃകയിൽ ട്രാക്ക്‌ സിസ്റ്റവും പ്രാവർത്തികമാക്കും. എച്ചും എട്ടും മാത്രം എടുത്താൽ ലൈസൻസ്‌ കിട്ടുമെന്ന സ്ഥിതിയിൽനിന്ന്‌ മാറ്റമുണ്ടാകണം. ഇതിനായി അക്രഡിറ്റഡ്‌ ട്രെയിനിങ്‌ ഡ്രൈവിങ്‌ സ്‌കൂളിലൂടെ ട്രാക്ക്‌ സിസ്റ്റം ഉൾപ്പെടുത്തി ഡ്രൈവിങ്‌ പരീക്ഷ പരിഷ്‌കരിക്കും. സിഗ്‌സാഗ്‌, കയറ്റിറക്കം, വലിയ വളവ്‌ എന്നിവയാകും ഉൾപ്പെടുത്തുക.
 

Post a Comment

أحدث أقدم