താമരശ്ശേരി : അഖിലഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ നേതൃത്വത്തിൽ 69-ാമത് അയ്യപ്പൻ വിളക്ക് മഹോത്സവം ആഘോഷിച്ചു.
അയ്യപ്പൻ വിളക്ക് ഉത്സവത്തിന്റെ ഭാഗമായി താമരശ്ശേരി കോട്ടയിൽ ക്ഷേത്രസന്നിധിയിൽ ഗണപതിഹോമം ,അയ്യപ്പപൂജ, വാദ്യമേളം ,ഉച്ചപൂജ തുടങ്ങിയവ നടന്നു.
ശ്രീ അയ്യപ്പ ഭജനമഠത്തിൽ രാവിലെ ഗണപതിഹോമം ,അയ്യപ്പപൂജ ,ഭഗവതി പൂജ തുടങ്ങിയവ നടന്നു.
ഉച്ചയ്ക്ക് കോട്ടയിൽ ക്ഷേത്രത്തിന് സമീപമുള്ള ആനന്ദ കുടീരത്തിൽ വെച്ച് നടന്ന പ്രസാദഊട്ടിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
വൈകീട്ട്പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഗജവീരന്റെയും ,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ചാലപ്പറ്റ ശിവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച് കാരാടി , താമരശ്ശേരി ടൗൺ, ഭജനമഠം, കോവിലകം റോഡ് , ചുങ്കം വഴി കോട്ടയിൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
കെട്ടിയാട്ടത്തിന് തലയാട് സുധാകരൻ സ്വാമിയും സംഘവും നേതൃത്വം നൽകി.
അയ്യപ്പ സേവാസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി , ആഘോഷകമ്മിറ്റി ചെയർമാൻ
കെ.ശിവദാസൻ , അമൃതദാസ് തമ്പി ,
വി.കെ. പുഷ്പാംഗദൻ , നീലഞ്ചേരി ബാലകൃഷ്ണൻ നായർ , സുധീഷ് ശ്രീകല , വി.പി. രാജീവൻ, പി.ശങ്കരൻ, ഷിജിത്ത് കെ പി , ശ്രീധരൻ മേലെപ്പാത്ത്
നേതൃത്വം നൽകി.
കോട്ടയിൽ ക്ഷേത്രസന്നിധിയിൽ സന്ധ്യയ്ക്ക് ഭജനയും ഭക്തിഗാനമേളയും നടന്നു .
തുടർന്ന് അയ്യപ്പ പൂജ , പൊലിപ്പാട്ട്,
ആഴി പൂജ ,പാൽക്കിണ്ടി എഴുന്നള്ളിപ്പ്,
കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും, തുടങ്ങിയ ചടങ്ങുകൾക്കു ശേഷം
ഗുരുതി സമർപ്പണത്തോടെ പരിപാടികൾ അവസാനിച്ചു.
ഫോട്ടോ : പാലക്കൊമ്പ് എഴുന്നള്ളിപ്പ്
ചാലപ്പറ്റ ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു.
പാലക്കൊമ്പ് എഴുന്നള്ളിപ്പിൽ അണിനിരന്ന പൂമ്പാറ്റ നൃത്തം
إرسال تعليق