തിരുവമ്പാടി :
തിരുവമ്പാടി മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന,
വയനാട്ടിലെ സാധാരണ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാവുന്ന,കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാത. പാതയുടെ നിർമ്മാണം ആരംഭിക്കാനിരിക്കെ ചില തത്പരകക്ഷികളും കപട പരിസ്ഥിതിവാദികളും ഈ പദ്ധതിക്കെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുന്നതും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതും വളരെ പ്രതിഷേധാർഹമാണന്ന് ലിന്റോ ജോസഫ്
എം.എൽ.എ.

നമ്മുടെ നാടിനെക്കുറിച്ച് യാതൊന്നുമറിയാത്ത,ഇവിടുത്തെ ജനങ്ങളുടെ ജീവിത പ്രയാസങ്ങളെക്കുറിച്ച് ലവലേശം പോലും ചിന്തയില്ലാത്തവരാണ് ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിലെന്ന് എംഎൽഎ.

ഇതിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ ജനകീയ പ്രക്ഷോഭം കൊണ്ട് പരാജയപ്പെടുത്തേണ്ടതുണ്ട്.
തുരങ്കപാതക്കെതിരായ ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിനും വികസന വിരോധികളെ ഒറ്റപ്പെടുത്തുന്നതിനും പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നതിനേക്കുറിച്ച് ചർച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനും 2025 ജനുവരി 3 ന് വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് 
ലിന്റോ ജോസഫ്
എം.എൽ.എ അറിയിച്ചു.



Post a Comment

أحدث أقدم