കരിമ്പ് : തിരുവമ്പാടി അൽഫോൻസാ കോളേജ് എൻ എസ് എസ് ക്യാമ്പ് 'നിറവ് - 2024' നു ആനക്കാംപൊയിൽ
കരിമ്പ് സെന്റ് തോമസ് പാരിഷ് ഹാളിൽ തുടക്കമായി.

കോളേജ് പ്രിൻസിപ്പൽ ഡോ ചാക്കോ കെ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ഓഫീസർ റവ ഫാ ഷിജു മാത്യു ക്യാമ്പ് വിവരണം നൽകി.

കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാബു കളത്തൂർ, തിരുവമ്പാടി പഞ്ചായത്ത്‌ 2-)0 വാർഡ് മെമ്പർ ബേബി കെ എം, തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ഫായിസ് അലി, കോളേജ് വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം സി, സ്റ്റാഫ്‌ അഡ്വൈസർ ഡോ. പി എ മത്തായി, ക്യാമ്പ് ഡയറക്ടർ കുമാരി, കാവ്യ ജോസ്, കോളേജ് യൂണിയൻ സെക്രട്ടറി അലോൺ ഇമ്മാനുവേൽ, പി ടി എ വൈസ് പ്രസിഡന്റ്‌ പ്രിൻസ് സെബാസ്റ്റ്യൻ, സ്വാഗത കമ്മിറ്റി കൺവീനർ തോമസ് തുണ്ടത്തിൽ, വോളന്റീയർ സെക്രട്ടറി കുമാരി സാനിയമോൾ ചാൾസ് എന്നിവർ സംസാരിച്ചു.

ഡിസംബർ 31 വരെ നടത്തപ്പെടുന്ന ക്യാമ്പിൽ ആനക്കാപൊയിൽ - കരിമ്പ് റോഡിന്റെ ഇരുവശവും ശുചീകരണം, വ്യക്തിത്വ നേതൃത്വ വികസന ക്ലാസുകൾ മെഡിക്കൽ ക്യാമ്പ്, ആരോഗ്യപരിപാലന പരിപാടികൾ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. വൈ എം സി എ, ലയൻസ് ക്ലബ്‌, സീനിയർ ചേമ്പർ, ഗ്രീൻ വേം സംഘടനകളുടെ സഹകരണം ക്യാമ്പിനുണ്ട്.

 പ്രമുഖ മനഃശാസ്ത്രജ്ഞൻ ഡോ. കുര്യൻ പുരമടം, തിരുവമ്പാടി പോലീസ് സ്റ്റേഷൻ  C I  ഫായിസ് അലി, എക്സൈസ് ഓഫീസർ ഷഫീഖ് അലി, തോമസ് തുണ്ടത്തിൽ, കുമാരി ജോസ്ന കെ വി, ഡോ ജെയിംസ് പോൾ, സുനീർ മുത്താലം, ഡോ പി എ മത്തായി എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിക്കും
ഡിസംബർ 31 നുള്ള സമാപന സമ്മേളനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ മുഖ്യ അതിഥി ആയിരിക്കും, അൽഫോൻസാ കോളേജ് അഡ്മിനിസ്ട്രേറ്റർ റവ ഫാ മനോജ്‌ മാത്യു മുഖ്യ പ്രഭാഷണം നടത്തും.


Post a Comment

أحدث أقدم